Ahmedabad Serial Blasts Case: അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: 38 പ്രതികള്‍ക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം

Last Updated:

ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.

ഗാന്ധിനഗര്‍: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ (Ahmedabad Serial Blasts Case) കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ (Death Penalty). ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം (Life Sentence) തടവും വിധിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.
2008ല്‍ അഹമ്മദാബാദിലുണ്ടായ സ്ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്ജി എ ആർ പട്ടേലാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങൾ നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതിവെട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
2008 ജൂലായ് 26 നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടനമുണ്ടായത്. 246 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓൾഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. പരുക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്‌ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്ഫോടനം.
advertisement
സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2002 ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.
കേസില്‍ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. പ്രതികൾക്കെതിരെെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. വിചാരണ നടക്കുന്നതിനിടെ 2013 ല്‍ പ്രതികളില്‍ ചിലര്‍ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. തുരങ്കം നിര്‍മിച്ചാണ് പ്രതികള്‍ അന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.
advertisement
English Summary: A Special court designated for the speedy trial of the 2008 serial bomb blasts in Ahmedabad on Friday pronounced life imprisonment for all 49 convicts, of which 38 have been given death penalty under Unlawful Activities (Prevention) Act. On February 8, Special judge AR Patel had declared 49 of the total 78 accused as guilty under various offences of the Indian Penal Code, including for murder, sedition and waging war against the state, as well as under offences of the Unlawful Activities (Prevention) Act, Explosive Substance Act.
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Serial Blasts Case: അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: 38 പ്രതികള്‍ക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement