Mysterious death | ഭർതൃ വീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍
- Published by:Anuraj GR
- news18-malayalam
Last Updated:
മരണത്തില്‍ ദുരൂഹതയുളളതായി സോമിലിയുടെ മാതാവ് മിനി പോലീസില്‍ പരാതി നല്‍കി
കൊച്ചി: യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കോതമംഗലം കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിനെയാണ് (22) ഭര്‍ത്ത് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് മുളവൂര്‍ വെളളത്തിനാനിക്കല്‍ എബിന്‍ ജോണിന്‍റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുളളതായി സോമിലിയുടെ മാതാവ് മിനി പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സോമിലിയുടെ ഭർത്താവ് എബിൻ ജോണിനെ പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്യും.
പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ
തിരുവനന്തപുരം: പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തു കാലിലാണ് സംഭവം. ഷാജി ശാലിനി ദമ്പതികളുടെ മകളായ ആർഷ ഷാജിയെയാണ് മരിച്ചത്.
advertisement
വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ ആണ് ആഷയെ തൂങ്ങിയ കണ്ടെത്തിയത്. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
സംഭവസമയം ആർഷയും സഹോദരി വർഷവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാൻ സഹോദരി വിളിക്കാൻ എത്തിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല വെള്ളറട പോലീസ് മേൽ നടപടി സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
advertisement
യുവദമ്പതികളെ ആക്രമിച്ച സംഭവം; പൊലീസിന് നേർക്ക് വളർത്തുനായകളെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു
യുവദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് സംഘത്തിനുനേരെ വളർത്തുനായകളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപെട്ടു. കൊച്ചി തമ്മനം എകെജി കോളനിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. എ.കെ.ജി കോളനി നിവാസിയായ വിശാലാണ് ഓടി രക്ഷപ്പെട്ടത്. ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ രക്ഷപെടാൻ സഹായിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂര്‍ ചിട്ടയില്‍ വീട്ടില്‍ അജീഷ് (37), എ.കെ.ജി കോളനി നിവാസികളായ ചൈത്രത്തില്‍ വീട്ടില്‍ വൈശാഖ് (21), മനീഷ് (29), ചന്ദനപ്പറമ്ബില്‍ വീട്ടില്‍ യേശുദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. നായകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
advertisement
ചൊവ്വാഴ്ച രാവിലെ തമ്മനം സ്വദേശിയായ അല്‍ത്താഫും ഭാര്യയും കടയിൽ സാധനം വാങ്ങാനായി വരുമ്പോൾ വിശാല്‍ ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സതേടുകയും പിന്നീട് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൊലീസ് സംഘം എകെജി നഗറിലെത്തി. പൊലീസിനെ കണ്ട പ്രതി, വീട്ടിലുണ്ടായിരുന്ന മൂന്ന് റോട്ട് വീലറുകളെയും രണ്ട് ഡോബര്മാനെയും അഴിച്ചുവിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
നായില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ കാലിന് മുറിവേറ്റു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരിൽ ആർക്കും തന്നെ നായകളുടെ കടിയേറ്റിട്ടില്ല. ഈ സമയം പ്രതിയുടെ വീട്ടിലുണ്ടായിരുന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ നായ്ക്കളെ വളര്‍ത്തുന്നതിന് പാലാരിവട്ടം പൊലീസ് കൊച്ചി കോര്പറേഷന് പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസം നിൽക്കുന്ന വിധത്തിൽ നായകളെ അഴിച്ചുവിട്ടതിനും പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
First Published :
February 17, 2022 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Mysterious death | ഭർതൃ വീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍