TRENDING:

തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

Last Updated:

‌ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ രാവിലെ പൊലീസിൽ നൽകിയ പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാലരാമപുരം: തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരിയെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകോൽക്കോണത്താണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ രാവിലെ കാണാതായത്.
News18
News18
advertisement

‌ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ രാവിലെ പൊലീസിൽ നൽകിയ പരാതി. തുടർ‌ന്ന്, ബാലാരമപുരം പൊലീസും ഫയർഫോഴ്സും നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. കുട്ടി മരണപ്പെട്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ ന്യൂസ് 18 കേരളയോട് പറഞ്ഞു.

പുലർച്ചെ അഞ്ചു മണിയ്ക്ക് കുഞ്ഞിന്റെ അമ്മ എഴുന്നേറ്റ് കുളിയ്ക്കാൻ പോയി തിരികെ വന്ന സമയത്ത് കുഞ്ഞിനെ കാണാതായെന്നാണ് കോട്ടുകോൽക്കോണത്തെ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. അച്ഛന്റെ അടുക്കലാണ് കുഞ്ഞ് കിടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ബാലരാമപുരം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻ‌സെന്റ് എം.എൽ.എ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories