ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു സമീപവുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്.
മരിച്ച ഇരുവരും നേരത്തെ മോഷണക്കേസുകളിൽ പ്രതികളാണ്. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Jan 30, 2024 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് റെയിൽവേ ട്രാക്കിൽ രണ്ടുപേർ മരിച്ച നിലയിൽ; സമീപം മോഷണം പോയ മൊബൈൽ ഫോണുകളും
