രാത്രി 12.30 ഓടെ അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ ഗോതുരുത്ത് കടവാ തുരുത്ത് പുഴയില്‍ വീണാണ് അപകടം. ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെനേരം കഴിഞ്ഞാണ് കാര്‍ കണ്ടെത്താനായത്.
Also Read- Kochi Accident| സഞ്ചരിച്ചത് ഗൂഗിൾ മാപ്പ് നോക്കി; കാർ പുറത്തെടുത്തത് ഒന്നരമണിക്കൂറിനുശേഷം
നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുന്നതിയത്. ഒന്നര മണിക്കൂറിനുശേഷമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 01, 2023 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി