TRENDING:

രണ്ട് മലയാളം വാർത്താചാനലുകൾക്ക് 48 മണിക്കൂർ വിലക്ക്; ആറു മണിക്കൂറിനകം ഒരുചാനലിന്റെ വിലക്ക് പിൻവലിച്ചു

Last Updated:

News Channel Ban | കഴിഞ്ഞ ദിവസം വൈകിട്ട് 7.30 മുതലാണ് എല്ലാ പ്ലാറ്റ്ഫോമിലുമുള്ള ഈ രണ്ട് ചാനലുകളുടെയും സംപ്രേക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മതസൗഹാർദ്ദത്തിന് വിഘാതമാകുന്ന തരത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് പ്രമുഖ വാർത്താ ചാനലുകളുടെ പ്രക്ഷേപണം വെള്ളിയാഴ്ച വൈകിട്ട് മുതൽ 48 മണിക്കൂർ നേരത്തേക്ക് വിലക്കിക്കൊണ്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉത്തരവിട്ടു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളുടെ സംപ്രേക്ഷണമാണ് നിർത്തിവെപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30 മുതലാണ് എല്ലാ പ്ലാറ്റ്ഫോമിലുമുള്ള ഈ രണ്ട് ചാനലുകളുടെയും സംപ്രേക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ആറു മണിക്കൂറിന് ശേഷം ഏഷ്യാനെറ്റിന്‍റെ വിലക്ക് പിൻവലിച്ചു.
advertisement

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തുമായി ബന്ധപ്പെട്ട് മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പ്രോഗ്രാം കോഡ് ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകൾക്കെതിരെ നടപടിയെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരാധനാലയങ്ങൾക്കുനേരെയുള്ള അതിക്രമം എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോട് പക്ഷം പിടിച്ചെന്നുമാണ് ഈ ചാനലുകൾക്കെതിരായ ആക്ഷേപം. ആർ.എസ്.എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചത് മീഡിയവണ്ണിന്‍റെ പിഴവായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.

advertisement

BEST PERFORMING STORIES:YES ബാങ്കിൽ കിഫ്ബിയുടെ നിക്ഷേപമുണ്ടോ? പ്രതിപക്ഷ നേതാവിന് ധനമന്ത്രിയുടെ മറുപടി [NEWS]Corona Virus: കൊറോണ വൈറസ്- തെറ്റും ശരിയും തിരിച്ചറിയാം [PHOTO]Coronavirus Outbreak: കൊറോണ: കുവൈറ്റ് ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തി [PHOTO]

advertisement

കേന്ദ്രസർക്കാർ നടപടി ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പറഞ്ഞു. സത്യസന്ധവും സ്വതന്ത്രവുമായ വാർത്താ റിപ്പോർട്ടിങ്ങിനുമേലുള്ള കടന്നുകയറ്റമാണ് സർക്കാർ നടപടി. ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ മീഡിയ വൺ നിയമപരമായി പോരാടുമെന്നും വാർത്താകുറിപ്പിൽ സി.എൽ തോമസ് വ്യക്തമാക്കി.

മാർച്ച് 6 ന് രാത്രി 7.30 മുതൽ മാർച്ച് 8 ന് രാത്രി 7.30 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിലുടനീളമുള്ള എല്ലാ പ്ലാറ്റ്ഫോമിലും 48 മണിക്കൂർ നേരം ഈ രണ്ട് ചാനലുകളും പ്രക്ഷേപണം ചെയ്യുന്നതും പുനഃപ്രക്ഷേപണവും കേന്ദ്രസർക്കാർ നിരോധിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കലാപബാധിതപ്രദേശങ്ങളിലെ സാഹചര്യം വളരെ മോശമായിരിക്കുമ്പോൾ സാമുദായിക സ്പർദ്ധ വർദ്ധിപ്പിക്കാൻ ഇടയാക്കുംവിധം വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് നടപടിയെടുത്തതെന്ന് വാർത്താവിതരണമന്ത്രാലയം ഈ ചാനലുകൾക്ക് നൽകി നോട്ടീസിൽ വ്യക്തമാക്കുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് മലയാളം വാർത്താചാനലുകൾക്ക് 48 മണിക്കൂർ വിലക്ക്; ആറു മണിക്കൂറിനകം ഒരുചാനലിന്റെ വിലക്ക് പിൻവലിച്ചു
Open in App
Home
Video
Impact Shorts
Web Stories