മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവവര്‍ നാളെ കോടതിയില്‍ ഹാജരാവണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി എല്ലാ പ്രതികളോടും 28ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ജാമ്യമെടുത്തിട്ടില്ല.
advertisement
You may also like:ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]'കോവിഡ് പ്രതിരോധത്തിന്‍റെ പേരിൽ നടക്കുന്നത് ജനവഞ്ചന; നവംബര്‍ ഒന്നിന് വഞ്ചനാ ദിനം ആചരിക്കും' [NEWS] 'പുറത്തുവരുന്നത് ഇടതുനേതാക്കൾക്കുള്ള ബന്ധം; നെഞ്ചിടിപ്പ് വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടേത്': പ്രതിപക്ഷ നേതാവ് [NEWS]
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രക്ഷോഭമാണ് കേസിനാധാരം. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, നാല് മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ് ഫോണ്‍ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു.
രണ്ടര ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ഇ പി ജയരാജന്‍ ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എം എൽ എമാര്‍ കേസില്‍ പ്രതികളാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി ശിവന്‍കുട്ടി എം എൽ എ നല്‍കിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കേസ് നടത്തിപ്പിലെ വീഴ്ച ആരോപിച്ച് വിചാരണ കോടതിയില്‍ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെയാണ് മാറ്റിയത്. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനാ സതീശിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.