നിയമസഭ കയ്യാങ്കളി; കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത പ്രോസിക്യൂട്ടറെ തെറിപ്പിച്ച് സർക്കാർ

Last Updated:

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനമായത്.

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ ഇടത് എം.എൽ.എമാർക്കെതിരായ കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത വനിതാ പ്രോസിക്യൂട്ടറെ തെറിപ്പിച്ച് സർക്കാർ. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയെയാണ് മാറ്റിയത്. അസി. പ്രോസിക്യൂട്ടർ ജയിൽ കുമാറിന് കേസ് നടത്തിപ്പ് കൈമാറി സർക്കാർ ഉത്തരവിട്ടു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെതാണ് ഉത്തരവ്.
കൈയാങ്കളി കേസ് പിൻവലിക്കാനുളള അപേക്ഷയെ പ്രോസിക്യൂട്ടർ അനുകൂലിച്ചില്ലെന്ന ഇടതു നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനമായത്.
മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും ഉൾപ്പെടെ ആറു പേരാണ് പ്രതികൾ. ഇതിൽ കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ, വി ശിവൻകുട്ടി എന്നിവർ 35,000 രൂപ വീതം കെട്ടിവച്ച് കഴിഞ്ഞ ആഴ്ച ജാമ്യമെടുത്തിരുന്നു. ജാമ്യമെടുക്കാത്ത മന്ത്രിമാരായ കെ.ടി ജലീൽ, ഇ.പി ജയരാജൻ എന്നിവരോട് 15 ന് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
advertisement
2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭ കയ്യാങ്കളി; കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത പ്രോസിക്യൂട്ടറെ തെറിപ്പിച്ച് സർക്കാർ
Next Article
advertisement
ഏഴ് മാസം ഗര്‍ഭിണി 145 കിലോഗ്രാം ഭാരമുയര്‍ത്തി വെങ്കലമെഡല്‍ നേടി; ഇത് നല്ലതാണോ?
ഏഴ് മാസം ഗര്‍ഭിണി 145 കിലോഗ്രാം ഭാരമുയര്‍ത്തി വെങ്കലമെഡല്‍ നേടി; ഇത് നല്ലതാണോ?
  • ഡല്‍ഹി പോലീസിലെ സോണിക യാദവ് 145 കിലോ ഭാരം ഉയര്‍ത്തി വെങ്കലമെഡല്‍ നേടി.

  • ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭാരമുയര്‍ത്തുന്നത് സാധാരണയായി ഒഴിവാക്കുന്നു.

  • ഗര്‍ഭകാലത്ത് ഭാരം ഉയര്‍ത്തുന്നത് കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷയെ ബാധിക്കും.

View All
advertisement