TRENDING:

കണ്ണൂരിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം

Last Updated:

രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ രണ്ടു സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
advertisement

പെരിങ്ങോമിൽ പതിനാറുകാരിയെ വീട്ടിൽ കയറിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ടിവി കാണുകയായിരുന്നു കുട്ടി നിലവിളിച്ചതോടു കൂടി പരിസരവാസികൾ ഓടിക്കൂടി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read നാൽപ്പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രാത്രി നടന്നുപോകവേ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ ആലക്കോട് 15 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെയാണ് അക്രമണമുണ്ടായത്. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഒരാൾ കടന്നുപിടിച്ചു. കുതറിമാറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൂടെയുള്ളയാൾ തടഞ്ഞു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

advertisement

പെൺകുട്ടി വീട്ടിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഒരു വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ആലക്കോട് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം
Open in App
Home
Video
Impact Shorts
Web Stories