TRENDING:

Kochi Metro | കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേര്‍; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു

Last Updated:

ബോട്ടില്‍ സ്‌പ്രേ ഉപയോഗിച്ച് 'പമ്പ' എന്നു പേരുള്ള മെട്രോ ബോഗിയിലാണ് ഭീഷണി സന്ദേശം എഴുതിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചി മെട്രോ(Kochi Metro) യാര്‍ഡില്‍ അതിക്രമിച്ച് ബോഗിയില്‍ ഭീഷണി സന്ദേശം(Threat Message) എഴുതിയത് രണ്ടു പേര്‍. പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മാസം 26നായിരുന്നു സംഭവം. ബോട്ടില്‍ സ്‌പ്രേ ഉപയോഗിച്ച് 'പമ്പ' എന്നു പേരുള്ള മെട്രോ ബോഗിയിലാണ് ഭീഷണി സന്ദേശം എഴുതിയത്. 'പ്ലേ യുഫോസ്, ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി' എന്നിങ്ങനെയാണ് എഴുതിയിരുന്നത്.
advertisement

മുട്ടം മെട്രോ യാര്‍ഡില്‍ അതിക്രമിച്ച് കടന്ന രണ്ടു പേര്‍ മെട്രോ ബോഗിയില്‍ ഭീഷണി സന്ദേശം എഴുതിയത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അതീവരഹസ്യമായായിരുന്നു അന്വേഷണം മുന്നോട്ടു പോയത്.

Also Read-പിടികിട്ടാപ്പുള്ളി, പൊതുവേദികളില്‍ നിറസാന്നിധ്യം; SFI സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി

അതീവ സുരക്ഷാ മേഖലയായ മെട്രോ യാര്‍ഡില്‍ കടന്ന് ഭീഷണി സന്ദേശം എഴുതിയിത് പൊലീസ് ഗൗരവത്തോടെയാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ രണ്ടു പേരാണ് ഇതു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മലയാളികള്‍ തന്നെയാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

advertisement

Also Read-Durgavahini Rally | വാളുമായി 'ദുര്‍ഗാവാഹിനി റാലി'; പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഭീഷണിസന്ദേശത്തെ ഒരു മുന്നറിയിപ്പായി കണ്ടുതന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിന് പിന്നില്‍ ആസൂത്രണ നീക്കമുള്ളതായാണ് പൊലീസ് കാണുന്നത്. സംഭവത്തിനു പിന്നില്‍ എന്തെങ്കിലും ഭീകരാക്രമണ സ്വഭാവമുള്ളവരാണോ എന്നും പരിശോധിക്കുന്നുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kochi Metro | കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേര്‍; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു
Open in App
Home
Video
Impact Shorts
Web Stories