Also Read- BJP| 'അവഗണന, മൃതദേഹത്തോട് അനാദരവ്'; കളക്ടർ വിളിച്ച സർവകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി
ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സർവകകക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ അഞ്ച് മണിയിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. പിന്നാലെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ച് അനാദരം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പിന്മാറ്റം. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിയതായി കളക്ടർ അറിയിച്ചത്.
advertisement
ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെയും രണ്‍ജീതിന്റെയും കൊലപാതകം നാല് സംഘങ്ങള്‍ അന്വേഷിക്കും. അന്വേഷണ ചുമതലയുളള എഡിജിപി വിജയ് സാഖറെ ആലപ്പുഴയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയും ഇന്നലെ ആലപ്പുഴയിലെത്തി. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വേണ്ടിവന്നാൽ മുൻകരുതലെന്ന നിലയിൽ കസ്റ്റഡിയിലെടുക്കാൻ നിർദേശിച്ചതായും ഡിജിപി അനിൽകാന്ത് അറിയിച്ചു. പങ്കുണ്ടെന്നു കണ്ടാൽ ഇവരെയും അറസ്റ്റ് ചെയ്യും.
Also Read- Murder | പോത്തൻകോട് കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസിലെ പ്രതി ഒട്ടകം രാജേഷ് പോലീസ് പിടിയിൽ