Political Murder | ആലപ്പുഴയിലെ കൊലപാതങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍; റിപ്പോര്‍ട്ട് ആവശ്യപ്പെടും

Last Updated:

രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നു പറഞ്ഞ ഗവര്‍ണര്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ആലപ്പുഴയിലെ നടന്ന രാഷ്ട്രീയ കൊലപാതങ്ങളില്‍ (Political murders in Alapuzha) ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan).
രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നു പറഞ്ഞ ഗവര്‍ണര്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും നിയമം ആരും കയ്യില്‍ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ RSS-SDPI ശ്രമം; രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഡി സതീശന്‍
തിരുവനന്തപുരം: ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ടു കൊലപാതകങ്ങളില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
advertisement
കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ആര്‍എസ്എസ്-എസ്ഡിപിഐ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ളതും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങള്‍. സോഷ്യല്‍ എന്‍ജി നീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളില്‍ കുറ്റവാളികളെ പിടിക്കാന്‍ പോലിസിന് താല്‍പര്യമില്ല. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. പൊതു രാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. വര്‍ഗീയതയുടെ കെണിയില്‍ മലയാളികള്‍ വീഴരുതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. മറിച്ച് ഇതില്‍ നിന്ന് ലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.
advertisement
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Political Murder | ആലപ്പുഴയിലെ കൊലപാതങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍; റിപ്പോര്‍ട്ട് ആവശ്യപ്പെടും
Next Article
advertisement
തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു; പൊലീസ് അന്വേഷണം
തിരുവനന്തപുരത്ത് ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു; പൊലീസ് അന്വേഷണം
  • തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി മധുര സ്വദേശികളായ വിനോദ് കണ്ണനും ഹരിവിശാലാക്ഷിയും മരിച്ചു.

  • ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു; കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു.

  • ഇരുവരും ജീവനൊടുക്കിയതാണോ, അബദ്ധത്തിൽ പറ്റിയതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

View All
advertisement