വ്യാഴാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സിനാനിനെ കണ്ടെത്തനായില്ല. രാത്രി 11 മണിയോടെ തിരച്ചിൽ നിർത്തിവച്ചു. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
advertisement
കഴിഞ്ഞ ദിവസം തിരുവന്തപുരത്തും കോട്ടയത്തുമായി മൂന്നുപേർ മുങ്ങിമരിച്ചു. കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.