കോട്ടയത്ത് വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മുങ്ങിമരിച്ചു; തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ മുങ്ങിമരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കോട്ടയത്തും തിരുവനന്തപുരത്തുമായി രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു
കോട്ടയം: തിരുവന്തപുരത്തും കോട്ടയത്തുമായി മൂന്നുപേർ മുങ്ങിമരിച്ചു. കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കോട്ടയം ജില്ലയിലുണ്ടായ മറ്റൊരു സംഭവത്തിൽ 73കാരൻ മുങ്ങിമരിച്ചു. കോട്ടയം അയ്മനത്താണ് സംഭവം. അയ്മനം സ്രാമ്പിത്തറ വീട്ടിൽ ഭാനു ആണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഴ പെയ്തുണ്ടായ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു. ആര്യനാട് മലയടി സ്വദേശി ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളത്തില്‍ കുളിയ്ക്കാൻ പോയപ്പോഴാണ് ആരോമൽ അപകടത്തിൽപ്പെട്ടത്. കുളിക്കാൻ പോയ മകനെ കാണാത്തതിനാൽ തിരക്കിയെത്തിയ അമ്മയാണ് കുളത്തിൽ അരോമലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 06, 2023 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മുങ്ങിമരിച്ചു; തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ മുങ്ങിമരിച്ചു