TRENDING:

'പെൻഷൻ പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം'; പാർട്ടി പറഞ്ഞിട്ടെന്ന വിശദീകരണം മൊയ്തീൻ തിരുത്തി

Last Updated:

പാർട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയിൽ വച്ച് പണം കൈമാറിയതെന്നും മനസറിഞ്ഞ് നൽകിയ പണമാണെന്നും മൊയ്തീൻ പുതിയ വീഡിയോയിൽ‌ പറയുന്നു

advertisement
കോഴിക്കോട്: ഇടതുമുന്നണിയുടെ വികസനമുന്നേറ്റ ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പെൻഷൻ പണം നൽകിയത് പാർട്ടി പറഞ്ഞിട്ടെന്ന വിശദീകരണം തിരുത്തി ബാലുശേരി സ്വദേശി മൊയ്തീൻ. സ്വന്തം ഇഷ്ടപ്രകാരമാണ് പെൻഷൻ പണം നൽകിയതെന്ന് മൊയ്തീൻ പറയുന്ന വീഡിയോ പുറത്ത്. പാർട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയിൽ വച്ച് പണം കൈമാറിയതെന്നും മനസറിഞ്ഞ് നൽകിയ പണമാണെന്നും മൊയ്തീൻ പറയുന്നു.
മൊയ്തീൻ നൽകിയ പെൻഷൻ പണം എം വി ഗോവിന്ദൻ തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്നു
മൊയ്തീൻ നൽകിയ പെൻഷൻ പണം എം വി ഗോവിന്ദൻ തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്നു
advertisement

പാർട്ടിക്കാർ പറഞ്ഞിട്ടാണ് എൽഡിഎഫ് മേഖലാ ജാഥയുടെ വേദിയിൽ വച്ച് എം വി ഗോവിന്ദന് സ്റ്റേജിൽ വെച്ച് പണം കൈമാറിയതെന്നായിരുന്നു മെയ്തീൻ ആദ്യം പുറത്തുവന്ന വീഡിയോയിൽ പറഞ്ഞത്. സ്റ്റേജിൽ വച്ച് എം വി ഗോവിന്ദന് പണം നൽകാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം പിന്നീട് തിരിച്ചുനൽകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ പോലെ പണം തിരിച്ചു കിട്ടിയെന്നും മൊയ്തീൻ പറഞ്ഞു. താൻ മനസറിഞ്ഞ് നൽകിയതല്ല പണമെന്നും, സ്റ്റേജിൽ കയറാനായി ചെയ്തതാണെന്നും മൊയ്തീൻ പറഞ്ഞു. മൊയ്തീൻ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം പ്രദേശവാസിയായ ഒരാളായിരുന്നു ആ വീഡിയോ പകർത്തിയത്.

advertisement

എം വി ഗോവിന്ദൻ്റെ എൽഡിഎഫ് മേഖലാ ജാഥ ബാലുശേരിയിൽ എത്തിയപ്പോഴുണ്ടായ സംഭവത്തിൻ്റെ വീഡിയോ വൈറലായിരുന്നു. എം വി ഗോവിന്ദന് പെൻഷൻ പണം നൽകുന്ന മൊയ്തീൻ്റെ വീഡിയോ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി ഏറ്റെടുത്തു. പെൻഷൻ കിട്ടിയ പണമാണ്, അടുത്ത തവണ യുഡിഎഫ് വന്നാൽ ഇത് കിട്ടില്ല, എൽഡിഎഫ് തന്നെ വീണ്ടും വരണമെന്ന് പറഞ്ഞുകൊണ്ടാണ് പെൻഷൻ പണം മൊയ്തീൻ എം വി ഗോവിന്ദന് നൽകിയത്. എന്നാൽ, പണം വാങ്ങിയതായി കൂട്ടിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് എം വി ഗോവിന്ദൻ നൽകിയ പണം തിരികെ മൊയ്തീൻ്റെ പോക്കറ്റിൽ തന്നെ ഇടുന്നതും വീഡിയോയിൽ കാണാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A major controversy surrounding the LDF's Vikasana Munneta Jatha has taken a new turn as Moideen, a native of Balussery, retracted his earlier claim that he was pressured by the CPM to donate his pension money on stage. In a newly released video, Moideen states that he handed over his pension money to CPM State Secretary MV Govindan out of his own free will and deep loyalty to the party. He emphasized that it was a heartfelt contribution.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെൻഷൻ പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം'; പാർട്ടി പറഞ്ഞിട്ടെന്ന വിശദീകരണം മൊയ്തീൻ തിരുത്തി
Open in App
Home
Video
Impact Shorts
Web Stories