ആക്ടിങ് കോൺസൽ ജനറലിന്റെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗ് എന്ന വ്യാജേന 30 കിലോ സ്വർണമടങ്ങിയ ബാഗ് എയർ കാർഗോയിൽ എത്തിയത് എത്തിയത്. ജൂലൈ അഞ്ചിന് സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ താൻ വിമാനത്താവളത്തിൽ ബന്ധപ്പെട്ടത് ആക്ടിങ് കോൺസൽ ജനറൽ പറഞ്ഞ പ്രകാരമാണ് എന്ന് സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
advertisement
2019 സെപ്റ്റംബർ മാസത്തിൽ കോൺസുലേറ്റിൽ നിന്നും രാജിവെച്ച താൻ കോൺസുലേറ്റ് അധികൃതർ ആവശ്യപ്പെടുന്ന പ്രകാരം അവരുടെ ജോലികൾ ചെയ്തിരുന്നതായും അത്തരം ഒന്നായാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടത് എന്നും സ്വപ്ന ജ്യാമ്യാപേക്ഷയിൽ പറഞ്ഞു.
ആക്ടിങ് കോൺസൽ ജനറൽ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പോയതായാണ് സൂചന.