TRENDING:

Gold Smuggling Case | അറ്റാഷെ റാഷിദ് ഖമീസ് അലിയുടെ നയതന്ത്ര പരിരക്ഷ യുഎഇ റദ്ദാക്കി; എൻഐഎ സംഘം വീണ്ടും ദുബായിലേക്ക്

Last Updated:

റാഷിദ് ഖമീസിന്റെ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയെന്നും നയതന്ത്ര ഐഡി കാർഡ് തിരിച്ചെടുത്തെന്നും കേരളത്തിലെ പ്രോട്ടോക്കോൾ വിഭാഗത്തെ യുഎഇ വിദേശകാര്യ വകുപ്പ് അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ ദുബായിലേക്കു കടന്ന യു.എ.ഇ കോൺസുലേറ്റ് അഡ്മിൻ അറ്റാഷെ റാഷിദ് ഖമീസ് അലിക്കെതിരെ നടപടിയുമായി ദുബായ് സർക്കാർ. നടപടികളുടെ ഭാഗമായി റാഷിദ് ഖമീസിന്റെ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയെന്നും നയതന്ത്ര ഐഡി കാർഡ്  തിരിച്ചെടുത്തെന്നും കേരളത്തിലെ പ്രോട്ടോക്കോൾ വിഭാഗത്തെ യുഎഇ വിദേശകാര്യ വകുപ്പ് അറിയിച്ചു. നയതന്ത്ര പരിരക്ഷ ഇല്ലാതായ സാഹചര്യത്തിൽ എൻഐഎ സംഘം വീണ്ടും ദുബായിലേക്കു പോകാനൊരുങ്ങുകയാണ്.
advertisement

സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കുമെന്നു യു.എ.ഇ ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്. ദുബായിലും ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി ലോക്ഡൗണിനെ തുടർന്നു നാട്ടിലേക്കു മടങ്ങിയ സമയത്തു കോൺസുലേറ്റിന്റെ ചുമതല വഹിച്ച അഡ്മിൻ അറ്റാഷെ ആയിരുന്നു റാഷിദ് അലി.

Also Read ആദ്യം വാച്ച്; പിന്നെ ലാപ്ടോപ്; ഐ ഫോൺ സ്വപ്ന നൽകിയ പിറന്നാൾ സമ്മാനമെന്ന് ശിവശങ്കർ

ജൂലൈ 5 നാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നത് . ജൂൺ 30 ന് വന്ന ബാഗേജ് രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സ്വപ്നയും സംഘവും അതു വിട്ടുകിട്ടാൻ ശ്രമം തുടങ്ങി.  റാഷിദ് അലി നേരിട്ട് വിമാനത്താവളത്തിലെത്തിയെങ്കിലും ബാഗേജ് വിട്ടുനൽകാൻ കസ്റ്റംസ് തയാറായില്ല.

advertisement

തുടർന്ന് ജൂലൈ 11 ന് ഡൽഹിയിലേക്കെന്നു പറഞ്ഞു പോയ അറ്റാഷെ അതു വഴി ദുബായിലേക്കു കടക്കുകയായിരുന്നു.  അറ്റാഷെയെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന വിവാദവുമുയർന്നു. നയതന്ത്ര പരിരക്ഷയുള്ള ഇയാളെ തടയാൻ  കഴിയില്ലെന്നാണ് അന്നു വിദേശകാര്യ വകുപ്പും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയത്.

Also Read ലോക്കറില്‍നിന്നു പിടിച്ചെടുത്ത ഒരു കോടി രൂപ എം ശിവശങ്കറിനുള്ള കൈക്കൂലി: ഇഡി റിപ്പോര്‍ട്ട്‌

advertisement

വിദേശ കറൻസി വിദേശത്തേക്കു കടത്തിയ കേസിലെ പ്രതി യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഖാലിദ് അലി ഷൗക്രിക്കെതിരെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദിനു നയതന്ത്ര പരിരക്ഷയില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഖാലിദിനെ പ്രതിചേർക്കാൻ കസ്റ്റംസിനു കോടതി അനുവാദം നൽകിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | അറ്റാഷെ റാഷിദ് ഖമീസ് അലിയുടെ നയതന്ത്ര പരിരക്ഷ യുഎഇ റദ്ദാക്കി; എൻഐഎ സംഘം വീണ്ടും ദുബായിലേക്ക്
Open in App
Home
Video
Impact Shorts
Web Stories