പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവാണ് നിതിൻ ചന്ദ്രൻ (28). യുഎഇയിലടക്കം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിന്‍റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കും കനത്ത ഞെട്ടലുണ്ടാക്കിയിരുന്നു.
Related News: അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു
പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ നടത്തിയ നിയമപോരാട്ടമാണ് ആതിരയെയും നിതിന്‍ ചന്ദ്രനെയും ശ്രദ്ധേയരാക്കിയത്. വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലേക്കുവന്നു. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബായില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍.
advertisement
Related News: ദുബായിൽനിന്ന് പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് മരിച്ചു
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിതിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.