ദുബായിൽനിന്ന് പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു മാസംമുൻപ് കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ ആതിര നാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂലൈയിൽ ആദ്യ കുഞ്ഞിന് ജന്മം നൽകാൻ കുടുംബം കാത്തിരിക്കുന്നതിനിടെയാണ് നിനച്ചിരിക്കാതെയുള്ള ദുരന്തം.
ദുബായ്: പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ മരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസംമുൻപ് കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ ആതിര നാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂലൈയിൽ ആദ്യ കുഞ്ഞിന് ജന്മം നൽകാൻ കുടുംബം കാത്തിരിക്കുന്നതിനിടെയാണ് നിനച്ചിരിക്കാതെയുള്ള ദുരന്തം.
ദുബായിലെ നിർമാണ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനിയറാണ് നിതിൻ. വന്ദേ ഭാരത് ദൗത്യം ആരംഭിച്ച മെയ് ഏഴിന് ആദ്യവിമാനത്തിൽ ഭാര്യയെ നാട്ടിലേക്ക് മടക്കി അയച്ചശേഷം ദുബായിൽ തന്നെ തുടരുകയായിരുന്നു നിതിൻ. രക്താതിസമ്മർദത്തിനും ഹൃദയസംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു നിതിൻ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
advertisement
[NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
ഐടി കമ്പനിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറായിരുന്നു ആതിര. ഗർഭിണിയായതിനാൽ ദുബായിൽ നിന്ന് കോഴിക്കോടേക്കുള്ള ആദ്യ വിമാനത്തിൽ തന്നെ ആതിരക്ക് ടിക്കറ്റ് ലഭ്യമാക്കാൻ ദുബായിലെ കോൺസുൽ ജനറൽ വിപുൽ മുൻകൈയെടുക്കുകയായിരുന്നു. നിതിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം കുറിച്ചു.
advertisement

ആതിര നാട്ടിലേക്ക് മടങ്ങിയശേഷവും ജോലിത്തിരക്കിനിടയിലും നിതിൻ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കൊറോണക്കാലത്തും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും ആവശ്യക്കാർക്ക് ഭക്ഷ്യ കിറ്റുകൾ എത്തിക്കാനും നിതിൻ സജീവമായി രംഗത്തുണ്ടായിരുന്നു.
നിതിന്റെ മൃതദേഹം ഇന്റർനാഷണൽ സിറ്റിയിലെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുൻപ് മൃതദേഹത്തിൽ നിന്ന് കോവിഡ് 19 പരിശോധനക്കായി സ്രവ സാമ്പിൾ ശേഖരിക്കും. 'നിതിന്റെ രക്താതിസമ്മർദം ഉയർന്ന നിലയിലായിരുന്നു. എന്നാൽ കോവിഡ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആതിര നാട്ടിലേക്ക് പറക്കുന്നതിന് മുൻപ് ഇരുവരും കോവിഡ് പരിശോധനക്ക് വിധേയമാവുകയും നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു. ' - സുഹൃത്ത് പറഞ്ഞു.
advertisement

Location :
First Published :
June 08, 2020 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽനിന്ന് പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് മരിച്ചു