Also Read- അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയി...നോവിൻ തീരങ്ങളിൽ നമ്മളും
ഇതിനിടെ, കേസിലെ മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയില്‍ ചേര്‍ന്നെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂന്നാം പ്രതി ഉസ്മാൻ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയില്‍ ചേര്‍ന്നെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. സിപിഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗമാണിത്. അലനെയും താഹയെയും പിടികൂടിയതിന് പിന്നാലെ ഉസ്മാന്‍ ഒളിവില്‍ പോയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് യുഎപിഎ കേസുകള്‍ ഉസ്മാനെതിരെയുണ്ട്. മാവോയിസ്റ്റ് സംഘടനകള്‍ക്ക് നഗരമേഖലകളില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഉസ്മാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് എന്‍ഐഎയുടെ വാദം. അതേസമയം, ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
advertisement
Also Read- ശരീരത്തിൽ മുറിവോ ചതവോ ഇല്ല; ബലപ്രയോഗം നടന്നിട്ടില്ല: ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി