ശരീരത്തിൽ മുറിവോ ചതവോ ഇല്ല; ബലപ്രയോഗം നടന്നിട്ടില്ല: ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

Last Updated:

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി.

കൊല്ലം: ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിനടുത്തുള്ള ഇത്തിക്കരയാറില്‍ നിന്ന് രാവിലെ ഏഴരയോടെയാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അതേസമയം, ഇൻക്വസ്റ്റിൽ അസ്വാഭാവികമായതൊന്നും കണ്ടെത്തിയില്ല. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ദേവനന്ദ ധരിച്ചിരുന്ന എല്ലാ വസ്ത്രങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ശരീരത്തിൽ മുറിവോ ചതവോ ഇല്ലായിരുന്നു. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി.
ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയെയാണ്(ആറ്) കഴിഞ്ഞദിവസം വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ കാണാതായത്. വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് കാണാതായത്. ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞത്. തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. അയൽ വീട്ടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശരീരത്തിൽ മുറിവോ ചതവോ ഇല്ല; ബലപ്രയോഗം നടന്നിട്ടില്ല: ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി
Next Article
advertisement
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:' അമിത് ഷാ
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക്...
  • അമിത് ഷാ: മുസ്ലീം ജനസംഖ്യ വർധന പാക്കിസ്ഥാനും ബംഗ്ലാദേശും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമാണ്.

  • 1951-2011 കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84%ല്‍ നിന്ന് 79%ലേക്ക് കുറഞ്ഞുവെന്ന് ഷാ ചൂണ്ടിക്കാട്ടി.

  • ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം തേടാന്‍ ഭരണഘടനാപരവും ധാര്‍മ്മികവുമായ അവകാശമുണ്ടെന്ന് അമിത് ഷാ.

View All
advertisement