TRENDING:

വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം; യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍

Last Updated:

സ്ഥാനാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വോട്ടർമാർക്ക് മദ്യവിതരണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം നടത്തിയ സ്ഥാനാര്‍ഥി അറസ്റ്റില്‍. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് സി രാജയാണ് അറസ്റ്റിലായത്. രാജയും സുഹൃത്തുക്കളും ചേര്‍ന്നാണ് വോട്ടർമാർക്ക് മദ്യവിതരണം നടത്തിയത്.
advertisement

പോതമേട് ഒന്നാം നമ്പർ ബൂത്തിനു സമീപത്തെ മേഘദൂത് റിസോർട്ടിലാണ് സ്ഥാനാർഥി എസ് സി രാജയും പ്രവർത്തകരായ പിച്ചമണി (30) , മുരുകൻ (32) എന്നിവർ മദ്യ വിതരണം നടത്തിയത്. മൂന്നാർ എസ് ഐ കെഎം സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തു.

Also Read എം.കെ രാഘവന്‍ എംപിയുടെ നോമിനിയെ മുല്ലപ്പള്ളി വെട്ടി; മേയര്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

advertisement

പൊലീസിന്റെ പരിശോധനയിൽ സ്ഥാനാർഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. 171 വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി എഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് വാർഡുകൾ തോറും തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം; യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories