TRENDING:

യുഡിഎഫ് എംഎൽഎമാർ ശിവൻകുട്ടിയെ മർദിച്ച് ബോധംകെടുത്തി; കണ്ട കാര്യമാണ് താൻ പറഞ്ഞതെന്ന് ജയരാജൻ

Last Updated:

ജയരാജന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവൻകുട്ടിയുടെ പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയിൽ യുഡിഎഫ് എംഎൽഎമാർ വി ശിവൻകുട്ടിയെ മർദിച്ച് ബോധംകെടുത്തിയെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ കണ്ട കാര്യമാണ് പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു. ശിവൻകുട്ടി കണ്ടിട്ടില്ല, അദ്ദേഹം ബോധംകെട്ട് കിടക്കുകയായിരുന്നുവെന്നും ജയരാജൻ.
advertisement

ജയരാജന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ശിവൻകുട്ടിയുടെ പ്രതികരണം. ഇതോടെയാണ് ശിവൻകുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാൽ കണ്ടിട്ടില്ലെന്ന് ജയരാജൻ പറഞ്ഞത്.

നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന നടപടിക്കായാണ് പ്രതികള്‍ ഹാജരായത്. നേരത്തെ പ്രതികള്‍ വിചാരണാ നടപടിക്ക് ഹാജരായിരുന്നില്ല.

Also Read- 'ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തി, നിയമസഭയിൽ സംഘർഷം തുടങ്ങിയത് യുഡിഎഫ്': ഇ പി ജയരാജൻ

advertisement

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

Also Read- പിണറായി വിജയൻ കർണാടകയിൽ; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നാളെ കൂടിക്കാഴ്ച

2015 മാര്‍ച്ച് 13-നാണ് സംഭവം നടന്നത്. ബാര്‍ക്കോഴ കേസിന്റെ പേരില്‍, മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ പ്രതിഷേധമാണ് അതിക്രമത്തില്‍ കലാശിച്ചത്.

advertisement

നിയമസഭയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കസേരകളുമടക്കം തല്ലിത്തകര്‍ത്ത് 2,13,786 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് പോലീസ് കേസ്. ഇതില്‍ 2,20,000 രൂപ പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തപ്പോള്‍ അടച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വി ശിവന്‍കുട്ടിയെ കൂടാതെ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫ് എംഎൽഎമാർ ശിവൻകുട്ടിയെ മർദിച്ച് ബോധംകെടുത്തി; കണ്ട കാര്യമാണ് താൻ പറഞ്ഞതെന്ന് ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories