'ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തി, നിയമസഭയിൽ സംഘർഷം തുടങ്ങിയത് യുഡിഎഫ്': ഇ പി ജയരാജൻ

Last Updated:

വനിതാ എംഎൽഎമാരെ യുഡിഎഫ് അംഗങ്ങൾ കടന്നുപിടിച്ചതായും അദ്ദേഹം ആരോപിച്ചു

കണ്ണൂർ: നിയമസഭയിൽ സംഘർഷത്തിന് തുടക്കമിട്ടത് യുഡിഎഫാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആസൂത്രിതമായി പദ്ധതി തയാറാക്കിയാണ് യുഡിഎഫ് അംഗങ്ങൾ അന്ന് സഭയിലെത്തിയതെന്നും ഇന്നത്തെ മന്ത്രി വി ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായതെന്നും ആരോഗ്യം അനുവദിക്കുകയാണെങ്കിൽ 26ന് കോടതിയിൽ ഹാജരാകുമെന്നും ജയരാജൻ പറഞ്ഞു‌. വനിതാ എംഎൽഎമാരെ യുഡിഎഫ് അംഗങ്ങൾ കടന്നുപിടിച്ചതായും അദ്ദേഹം ആരോപിച്ചു.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇ പി ജയരാജൻ കോടതിയിൽ ഹാജരായിരുന്നില്ല. യുഡിഎഫ് അംഗങ്ങൾ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചു. അന്ന് പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ഭരണപക്ഷത്ത് നിന്ന് പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായത്. ഇതോടെ പ്രതിഷേധമുണ്ടായി.പ്രതിപക്ഷത്തെ കായികമായി നേരിടുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്തത്. കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണ്. എൽഡിഎഫ് അതിനെ പ്രതിരോധിക്കുകയാണുണ്ടായത്.
advertisement
രാഹുൽ ഗാന്ധി ജാഥ നടത്തുന്നതിൽ തെറ്റില്ലെന്നും കോൺഗ്രസുകാർ ജാഥ നടത്തി അവരുടെ വഴിക്കു പോകുമെന്നും അതിനെ വിമർശിക്കേണ്ട കാര്യമില്ലെന്നും ഇ പി പറഞ്ഞു. യുപിയിൽ കോൺഗ്രസിന് ആളുണ്ടാവില്ല, അതാകാം ജാഥ രണ്ടു ദിവസമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി വി ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കോടതിയിൽ ഹാജരായി
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന നടപടിക്കായാണ് പ്രതികള്‍ ഹാജരാകുന്നത്. നേരത്തെ പ്രതികള്‍ വിചാരണാ നടപടിക്ക് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്ത്യശാസനം നല്‍കിയത്.
advertisement
കേസിലെ പ്രതികളിലൊരാളായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാ/fല്ല. കോടതിയിൽ നിരപരാധിത്വം തെളിയിക്കും, കുറ്റപത്രം ഏകപക്ഷീയമാണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇപി ജയരാജന്‍ ഹാജരാകാത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
2015 മാര്‍ച്ച് 13-നാണ് സംഭവം നടന്നത്. ബാര്‍ക്കോഴ കേസിന്റെ പേരില്‍, മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ പ്രതിഷേധമാണ് അതിക്രമത്തില്‍ കലാശിച്ചത്.
advertisement
നിയമസഭയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കസേരകളുമടക്കം തല്ലിത്തകര്‍ത്ത് 2,13,786 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് പോലീസ് കേസ്. ഇതില്‍ 2,20,000 രൂപ പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തപ്പോള്‍ അടച്ചിരുന്നു.
വി ശിവന്‍കുട്ടിയെ കൂടാതെ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
'ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തി, നിയമസഭയിൽ സംഘർഷം തുടങ്ങിയത് യുഡിഎഫ്': ഇ പി ജയരാജൻ
Next Article
advertisement
ശബരിമലയിൽ പുതുചരിത്രം; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ
ശബരിമലയിൽ പുതുചരിത്രം; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ
  • മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിൽ 435 കോടി രൂപയുടെ റെക്കോർഡ് വരുമാനം ലഭിച്ചു.

  • 52 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയതും, 20 ലക്ഷത്തിലധികം പേർക്ക് അന്നദാനം നൽകിയതും ശ്രദ്ധേയമാണ്.

  • 204 കോടി അരവണ പ്രസാദം, 118 കോടി കാണിക്ക വഴി വരുമാനം; സർക്കാർ ആസൂത്രണവും ഏകോപനവും വിജയത്തിന് കാരണമായി.

View All
advertisement