ശിവകുമാറിന്റെയും കൂട്ട് പ്രതികളുടെയും വീടുകളിൽ നടത്തിയ റെയ്ഡിന്റെ വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ എം രാജേന്ദ്രൻ വിഎസ് ശിവകുമാറിന്റെ പ്രധാന ബിനാമിയെന്നാണ് വിജിലൻസ് റിപ്പോർട്ട്.
ALSO READ: പൗരത്വ നിയമം: ഡൽഹിയിൽ വീണ്ടും സംഘർഷം; വെടിവെയ്പ്പിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു
രാജേന്ദ്രന് വിദേശത്തും സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. മറ്റൊരു പ്രതിയായ ഹരികുമാറില്‍ നിന്ന് രണ്ട് ബാങ്ക് ലോക്കറിന്റെ താക്കോലുകൾ പിടിച്ചെടുത്തു. ഇവയും കോടതിയിൽ സമർപ്പിച്ചു. 25 രേഖകളും ഹരികുമാറിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
advertisement
ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരന്റെ വീട്ടിൽ നിന്ന് 15 രേഖകളാണ് പിടിച്ചെടുത്തത്. മകളുടെ ഫീസ് രേഖകളടക്കം നിർണായകമായ 56 രേഖകൾ ശിവകുമാറിന്റെ വീട്ടിൽ നിന്നും കണ്ടെത്തി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
