പൗ​ര​ത്വ നി​യ​മം: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; വെടിവെയ്പ്പിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

Last Updated:

വടക്കുകിഴക്കൻ ജില്ലയിലെ 10 സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​വ​രും അ​നു​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ൽ മൗ​ജ്പൂ​രി​ലും ഭ​ജ​ൻ​പു​ര​യി​ലു​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സംഘർഷത്തിൽ ഒരു ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ ജില്ലയിലെ 10 സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു. ഇ​രു​കൂ​ട്ട​രും ന​ട​ത്തി​യ ക​ല്ലേ​റി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​നു​നേ​രെ​യും വെ​ടി​വ​യ്പു​ണ്ടാ​യി. പോ​ലീ​സ് സ്ഥ​ല​ത്തെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.
24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഘ​ർ​ഷ​മാ​ണ് ഇ​ത്. ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്കു ഞായറാഴ്ച മാ​ർ​ച്ച് ന​ട​ത്തി​യ​തോ​ടെ​യാ​ണ് സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ആരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പൗ​ര​ത്വ നി​യ​മം: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; വെടിവെയ്പ്പിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement