TRENDING:

അന്നത്തെ വരവൊക്കെ മറന്നോ? പത്തനാപുരത്തെ വേദിയിൽ ഗണേഷ് കുമാറിനെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് സുരേഷ് ഗോപി

Last Updated:

പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: 'ആദ്യമായി' പത്തനാപുരത്ത് വന്നതിന് സ്വാഗതം ചെയ്ത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് കാൽ നൂറ്റാണ്ട് മുമ്പ് താൻ വന്നത് എന്തിനെന്ന് ഓർമിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം. ഒട്ടേറെ ചിത്രങ്ങളിൽ സുഹൃത്തുക്കളായി അഭിനയിച്ച നടന്മാരും മന്ത്രിമാരുമായ സുരേഷ് ഗോപിയും കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള തർക്കം അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു
News18
News18
advertisement

തന്റെ നിയമസഭാ മണ്ഡലത്തിൽ ആദ്യമായി വന്ന ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ,ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർക്കൊപ്പം സുരേഷ് ഗോപിയെയും ഗണേഷ് കുമാർ സ്വാഗതം ചെയ്തു. 'ഞങ്ങൾ തമ്മിൽ സ്‌നേഹമാണ്. പക്ഷേ, പലർക്കും തെറ്റിദ്ധാരണയുണ്ട്. ഞങ്ങൾ ആത്മ സുഹൃത്തുക്കളാണ്. നമ്മുടെ നാട്ടിൽ ആദ്യമായിവരുന്ന സുരേഷ് ഗോപിയെയും സ്വാഗതം ചെയ്യുന്നു. നന്ദിപറയുന്നു.' ഗണേഷ് കുമാർപറഞ്ഞു.

തുടർന്ന് നടത്തിയ തന്റെ പ്രസംഗത്തിലാണ് സുരേഷ് ഗോപി പത്തനാപുരത്തേക്കുള്ള തന്റെ പഴയ വരവുകൾ ഓർമിപ്പിച്ചത്. 'ഞാൻ ഈ സ്‌കൂളിൽ ആദ്യമായാണ് വരുന്നത്. എന്നാൽ ബഹുമാന്യനായ ഗണേഷ് പറഞ്ഞതുപോലെ പത്തനാപുരത്ത് ആദ്യമായിട്ടല്ല വരുന്നത്. പത്തനാപുരത്ത് ഒരുപാട് കാര്യങ്ങൾക്ക് വന്നിട്ടുണ്ട്. കുട്ടിക്കാലംമുതൽ. ഞാൻ പത്തനാപുരത്ത് വന്നത് ഗണേഷ് കുമാർ എന്തായാലും ഓർക്കണം. കാരണം അദ്ദേഹം ആദ്യം ഇലക്ഷന് നിന്ന സമയത്ത്, ഏതാണ്ട് നാലോ അഞ്ചോ വേദികളിൽ അദ്ദേഹത്തിന് വോട്ടഭ്യർത്ഥിക്കാൻ വന്നത് ഞാൻ സ്‌നേഹത്തോടെ ഓർക്കുന്നു. നട്ടുച്ചയ്ക്ക് റോഡരികിൽ ഉമ്മൻചാണ്ടി സാറും വോട്ടഭ്യർത്ഥിച്ചത് ഓർമ്മയുണ്ട്. സത്യം, പരമാർത്ഥം.രണ്ടാമത്തെ തവണ മത്സരിച്ചപ്പോഴും ഞാൻ വന്നു. ഗണേഷ്‌കുമാറുമായിട്ട് തുറന്ന ജീപ്പിൽറോഡ് ഷോ നടത്തിയതും ഞാൻ നല്ലതുപോലെ ഓർക്കുന്നു. ഗണേഷ് മറന്നതല്ല. എല്ലാകാര്യവും തമാശ രൂപേണ പറയുന്നത് പോലെപറഞ്ഞതാണ്. അത്രേയുള്ളൂ'. സുരേഷ് ഗോപി പറഞ്ഞു.നിയമസഭയിൽ 25 വർഷം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഗണേഷ് കുമാർ 2001 ലാണ് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത്. തുടർച്ചയായി 5 തവണ വിജയിച്ച അദ്ദേഹം ആദ്യ 3 തവണ യുഡിഎഫിന് ഒപ്പവും കഴിഞ്ഞ രണ്ട് തവണയായി എൽഡിഎഫിനും ഒപ്പമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ എയിംസ്‌ വരുമെന്ന് അവകാശപ്പെടുന്നതിനിടെ സുരേഷ് ഗോപി നടത്തിയ'എയിംസ് വരും മറ്റേമോനേ...'എന്ന പരാമർശംവലിയ വിവാദമായിരുന്നു . ഈ പരാമർശം തന്നെ ഉദ്ദേശിച്ചാകാനാണ് സാധ്യതയെന്ന് ഗണേഷ്കുമാർ പ്രതികരിച്ചു. 'കമ്മീഷണർ' സിനിമയിൽ അഭിനയിച്ചതിന് ശേഷം സുരേഷ് ഗോപി തന്റെ കാറിൽ എപ്പോഴും ഒരു ഐ.പി.എസ്. തൊപ്പി വയ്ക്കുമായിരുന്നുവെന്ന് ഗണേഷ് കുമാറും പരിഹസിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്നത്തെ വരവൊക്കെ മറന്നോ? പത്തനാപുരത്തെ വേദിയിൽ ഗണേഷ് കുമാറിനെ പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories