നിഖിൽ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി വിവാദത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് വസ്തുതകൾ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.മഹാരാജാസിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തക കേസിൽ പ്രതിയാവുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ ഡിഗ്രി വിവാദം: നിഖിൽ ചെയ്തത് കൊടുംചതിയെന്ന് സിപിഎം; കോളേജ് പ്രവേശനത്തിന് പാർട്ടി സഹായം തേടി
advertisement
ഒരു വിദ്യാർഥിക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കാനും റായ്പ്പൂരിൽ നിന്നു വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടാനും ഒരാൾ മാത്രം വിചാരിച്ചാൽ സാധിക്കില്ല. കോളജ് അധികൃതർ, സിപിഎം നേതാക്കളെ യജമാനൻമാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം. ഉന്നതവിദ്യാഭ്യാസമേഖല തകർക്കുന്ന എസ്എഫ്ഐയുടെ ക്രിമിനൽക്കൂട്ടങ്ങളെ പടിയടച്ച് പുറത്താക്കണമെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തില്‍ മൗനം വെടിയണം. എസ്എഫ്ഐ എന്തു ചെയ്താലും ന്യായീകരിക്കുന്ന സമീപനം സിപിഎം നേതാക്കൾ നിർത്തണം. സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുക്കും. എന്നാൽ, വ്യാജരേഖ ചമച്ചവരെയോ ആൾമാറാട്ടം നടത്തുന്നവരോ ഇതുവരെ കണ്ടുപിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്തത് സി പി എം നേതാവ് ആണെന്ന് കായംകുളം എം എസ് എം കോളേജ് മാനേജർ വെളിപ്പെടുത്തിയിരുന്നു ,രാഷ്ട്രീയ ഭാവിയെ ബാധിക്കുന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഹിലാൽ ബാബു പറഞ്ഞു. പ്രവേശന തിയതി അവസാനിച്ച് 3 ദിവസത്തിന് ശേഷമാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്ന് നിഖിൽ പി ജി പ്രവേശനം നേടിയതെന്ന യോഗത്തിൻ്റെ മിനുട്സ് ന്യൂസ് 18ന് ലഭിച്ചു.സംഭവം വിവാദമായതോടെ കായംകുളത്തെ പാർട്ടി നേതൃത്വം നിഖിലിനെ പൂർണമായും കൈയ്യൊഴിഞ്ഞ സ്ഥിതിയാണ്.