'ഒരു വിദ്യാർത്ഥിസംഘടനയുടെ ഭാഗമായാൽ എന്തു തട്ടിപ്പും നടക്കും'; എസ്എഫ്ഐയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Last Updated:

എസ്എഫ്ഐ മെമ്പർഷിപ്പ് എന്നത് നിയമവിരുദ്ധ പ്രവർത്തനം നടത്താനുള്ള പാസ്പോർട്ട് ആണെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയുടെ ഭാഗമായാൽ എന്ത് തട്ടിപ്പും നടക്കുമെന്ന് ഗവർണർ. പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകാമെന്നും ഗവർണർ പരിഹസിച്ചു.
എസ്എഫ്ഐ മെമ്പർഷിപ്പ് എന്നത് നിയമവിരുദ്ധ പ്രവർത്തനം നടത്താനുള്ള പാസ്പോർട്ട് ആണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഈ വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താം. ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും ഗവർണർ പറഞ്ഞു.
അതേസമയം വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവായ നിഖില്‍ തോമസിനെ തള്ളി സി പി എം രംഗത്തെത്തി. കോളേജ് പ്രവേശനത്തിന് പാർട്ടിയുടെ സഹായം തേടിയ നിഖില്‍ തോമസ് ചെയ്തത് കൊടും ചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധപൂര്‍വം സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
advertisement
എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽനിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംഎസ്എം കോളേജിൽ എംകോമിന് പ്രവേശനം തേടാൻ ശ്രമിച്ച സംഭവമാണ് വിവാദമായത്. ഈ സംഭവത്തിൽ സിപിഎമ്മും എസ്എഫ്ഐയും പ്രതിരോധത്തിലാണ്. സിൻഡിക്കേറ്റംഗമായ ആലപ്പുഴയിലെ സി പി എം നേതാവാണ് നിഖിലിന് പ്രവേശനം നല്‍കാൻ കോളേജില്‍ ശുപാര്‍ശ ചെയ്തതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ എച്ച്‌ ബാബുരാജിനെതിരെയാണ് കെ എസ് യുവിന്റെ ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു വിദ്യാർത്ഥിസംഘടനയുടെ ഭാഗമായാൽ എന്തു തട്ടിപ്പും നടക്കും'; എസ്എഫ്ഐയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement