TRENDING:

COVID 19 | 'ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്': കേന്ദ്രമന്ത്രി വി മുരളീധരൻ

Last Updated:

ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആശങ്കപ്പടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുരളീധരൻ ഇങ്ങനെ പറഞ്ഞത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇനിയും ഓക്സിജന്‍ അയക്കാന്‍ കേന്ദ്രം തയ്യാറാണെന്നും വി മുരളീധരൻ പറഞ്ഞു.
advertisement

ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്. വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നെന്നും മുരളീധരൻ പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'കോവിഡ് ചികില്‍സാരംഗത്ത് പ്രതീക്ഷയേകി കേരളത്തിലേക്ക് കേന്ദ്രമയച്ച ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ രാവിലെ കൊച്ചി വല്ലാര്‍പാടത്ത് എത്തിയിരിക്കുന്നു. 118 മെട്രിക് ടണ്‍ ഓക്സിജനുമായെത്തിയ ട്രെയിനിന്‍റെ വരവ് സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തിന് വലിയൊരു അളവു വരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

advertisement

പാക് സൂപ്പർ ലീഗിനെക്കാൾ മികച്ചത് ഐ പി എൽ: തുറന്നുപറഞ്ഞ് വഹാബ് റിയാസ്

കേരളത്തിനുള്ള ഓക്സിജൻ വിഹിതം 223 മെട്രിക് ടണ്ണിൽ നിന്ന് 358 മെട്രിക് ടണ്ണായി കഴിഞ്ഞദിവസം ഉയർത്തിയിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇനിയും ഓക്സിജന്‍ അയക്കാന്‍ കേന്ദ്രം തയാറാണ്.

ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്. വിവരങ്ങള്‍ മറച്ചു വയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ചോർമിപ്പിക്കുന്നു.'

advertisement

'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെ. ആദ്യം സ്വീകരിക്കില്ല, പിന്നെ ഏതെങ്കിലും മതി' - ബയോകോൺ മേധാവി

അതേസമയം, രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഞായറാഴ്ച പ്രവർത്തനം ആരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകളാണ് ഉള്ളത്. അടുത്ത ഘട്ടമായി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും.

advertisement

'ആരോഗ്യനില വഷളാകുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിക്ക് ബി പി സി എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | 'ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്': കേന്ദ്രമന്ത്രി വി മുരളീധരൻ
Open in App
Home
Video
Impact Shorts
Web Stories