'ആരോഗ്യനില വഷളാകുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
Last Updated:
വിഷം കലർത്തിയ ഭക്ഷണം നൽകിയ ശേഷം മകളെ മാതാപിതാക്കൾ ചേർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സേലം: തമിഴ്നാട്ടിലെ മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് സംഭവം. കെ ഗോപിനാഥും ജി പവിത്രയും മകൾ ജി നന്ദിതയുമാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ഗോപിനാഥ്. അതേസമയം, ആരോഗ്യനില വഷളാവുകയുമായിരുന്നു. ഇതിനെ തുടർന്നാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഗോപിനാഥ് തീരുമാനിച്ചത്.
ബേക്കറിയിലാണ് ഗോപിനാഥ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥന്റെ അമ്മ വീട്ടിൽ വന്ന് നോക്കുമ്പോഴാണ് മകനെയും ഭാര്യയെയും കൊച്ചുമകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനും മരുമകളും തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മകന്റെ മകളെ നിലത്തു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഷം കലർത്തിയ ഭക്ഷണം നൽകിയ ശേഷം മകളെ മാതാപിതാക്കൾ ചേർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
മുപ്പത്തിയൊന്നു വയസുള്ള ഗോപിനാഥിന് മെയ് ഒമ്പതുമുതൽ ശ്വാസതടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ. എന്നാൽ, ആരോഗ്യനില വഷളാകുന്നതിൽ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഗോപിനാഥിന്റെ ആരോഗ്യസ്ഥിതി ഇത്തരത്തിൽ തുടരുന്നതിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ആയിരിക്കും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2021 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആരോഗ്യനില വഷളാകുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു