'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെ. ആദ്യം സ്വീകരിക്കില്ല, പിന്നെ ഏതെങ്കിലും മതി' - ബയോകോൺ മേധാവി
Last Updated:
ആരോഗ്യമന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അവരുടെ ട്വീറ്റ്.
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തെ വിവാഹത്തോട് ഉപമിച്ച് ബയോകോൺ മേധാവി കിരൺ മസൂംദാർ ഷാ. രാജ്യത്തെ വാക്സിൻ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതികരണം. നേരത്തെ കാജ്യത്തെ വാക്സിൻ ക്ഷാമത്തിന്റെ ആശങ്കകൾ പങ്കുവെച്ച് കിരൺ രംഗത്ത് എത്തിയിരുന്നു.
ഇന്ത്യയിൽ വാക്സിൻ വിതരണം വിവാഹം പോലെയാണെന്ന് ബയോകോൺ മേധാവി പറഞ്ഞു. ആദ്യം തയ്യാറായിരിക്കില്ല. പിന്നെ ആരെയും ഇഷ്ടമാകില്ല,. പിന്നെ ആരെയും ലഭിക്കില്ല എന്നായിരുന്നു ബയോകോൺ മേധാവി നടത്തിയ പരാമർശം.
The vaccine situation in India is like arranged marriage. First u r not ready, then u dont like any, then u dont get any!!
advertisement
Those who got are unhappy thinking may be the other one would have been better. Those who did not get any are willing to get any one😅
— Kiran Mazumdar-Shaw (@kiranshaw) May 15, 2021
advertisement
കിരൺ ട്വീറ്റ് ചെയ്തത് ഇങ്ങനെ, 'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെയാണ്. ആദ്യം നിങ്ങൾ തയ്യാറായിരിക്കില്ല. പിന്നെ നിങ്ങൾക്ക് ആരെയും ഇഷ്ടമാകില്ല. പിന്നെ നിങ്ങൾക്ക് ഒന്നും ലഭിക്കില്ല. വാക്സിൻ സ്വീകരിക്കാത്തത് ആയിരിക്കും നല്ലതെന്ന് കരുതി സ്വീകരിച്ചവർ ദുഃഖത്തിൽ ആയിരിക്കും. എന്നാൽ, ഇതുവരെ ലഭിക്കാത്തവർ ഏതെങ്കിലും ഒന്ന് കിട്ടിയാൽ മതിയെന്ന ചിന്തയിൽ ആയിരിക്കും' - കിരൺ ട്വീറ്റ് ചെയ്തു.
advertisement
രാജ്യത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെച്ച് കിരൺ നേരത്തെ രംഗത്ത് എത്തിയിരുന്നു. സർക്കാർ വാക്സിൻ വിതരണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആയിരുന്നു ആവശ്യം. വിതരണത്തിൽ കൃത്യത ഉറപ്പാക്കിയാൽ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കുമെന്നും അവർ പ്രതികരിച്ചു.
ആരോഗ്യമന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടായിരുന്നു അവരുടെ ട്വീറ്റ്. മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2021 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയിലെ വാക്സിൻ വിതരണം വിവാഹം പോലെ. ആദ്യം സ്വീകരിക്കില്ല, പിന്നെ ഏതെങ്കിലും മതി' - ബയോകോൺ മേധാവി