കേന്ദ്രം നിര്‍ദ്ദേശിച്ച ഇളവുകൾക്ക് അനുസൃതമായാണ് സംസ്ഥാനത്തു ആരാധനാലയങ്ങളും മാളുകളും റെസ്റ്റോറന്‍റുകളും തുറന്ന് പ്രവര്‍ത്തിക്കുക. മാസ്ക്കുകൾ നിർബന്ധമാക്കിയും സാമൂഹിക അകലം പാലിച്ചുമായിരിക്കും ഇവിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുക. കേന്ദ്രം നിർദേശിച്ച ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെങ്കിലും സംസ്ഥാനത്ത് നാളെ മുതലായിരിക്കും പ്രവേശനാനുമതി നൽകുക.
വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണമെന്നത് ആരാധനാലങ്ങള്‍ക്കും ബാധകമാണ്. ഒരു സമയം നൂറ് പേരില്‍ കൂടുതല്‍ പാടില്ല. മാസ്ക് ധരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. പൊതു ടാങ്കുകളിലെ വെള്ളം ഉപയോഗിക്കാതെ ടാപ്പുകള്‍ ഉപയോഗിക്കണം. രോഗലക്ഷണമുള്ളവരും പ്രായമായവരും കുട്ടികളും ആരാധനാലയങ്ങളില്‍ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.
advertisement
ആല്‍ക്കഹോള്‍ അംശമുള്ളതിനാല്‍ ക്ഷേത്ര കവാടത്തില്‍ സാനിറ്റൈസര്‍ വയ്ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. ഇതിനുപകരം സോപ്പ് ഉപയോഗിച്ചു കൈ കഴുകാന്‍ സംവിധാനം ഏര്‍പ്പെടുത്തും. കൈ കഴുകുന്നതിനുള്ള വെള്ളം പാത്രത്തിൽ ശേഖരിച്ചുവെയ്ക്കില്ല, പകരം പൈപ്പിൽനിന്നുള്ള വെള്ളം ഉപയോഗിക്കണം.
യാക്കോബായ സഭാ ദേവാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അറിയിച്ചു. മസ്ജിദുകള്‍ തുറക്കുന്നതു സംബന്ധിച്ചു മഹല്ലുകള്‍ക്കുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയിട്ടുണ്ട്.
TRENDING:കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭർത്താവിൽനിന്ന് പണം വാങ്ങിയെന്ന് പ്രതികളുടെ മൊഴി [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ ഇതുവരെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ സടത്തിയ ശ്രമം വിഫലമാകുമെന്നും പത്രകുറിപ്പിൽ അവർ വ്യക്തമാക്കി.
