സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ കെണിയില്‍ നിന്നു രക്ഷപ്പെട്ട പുള്ളിപ്പുലിയെ പിടികൂടി. മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്. ബത്തേരി ഓടപ്പളളത്ത് ഇറങ്ങിയ പുളളിപ്പുലിയെയാണ് ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിടികൂടിയത്. പുളളിപുലിയെ തിങ്കളാഴ് മുത്തങ്ങ വനത്തില്‍ തുറന്ന് വിടും.
ഞായറാഴ്ച വെളുപ്പിന് കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പന്നികൾക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണത്. കെണിയില്‍പ്പെട്ട പുലിയെ കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്.
മയക്കുവെടി വെക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ പുലിയെ കെണിയില്‍ നിന്നും നീക്കാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഡോക്ടറെത്തിയത്. പുലിയെ വനത്തില്‍ കൊണ്ടു പോയി വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു. എന്നാല്‍ മയക്കുവെടി വെക്കാൻ തുടങ്ങുന്നതിന് മുമ്പ് പുലി കെണിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.