അഞ്ച് അടി നീളത്തിലും രണ്ട് അടി വീതിയിലുമായി കേരളത്തിന്റെ മാതൃകയിലാണ് നിർമാണം. മൂന്നാഴ്ച സമയമെടുത്താണ് ശിൽപ്പം പൂർത്തിയാക്കിയതെന്ന് ഉണ്ണി കാനായി പറഞ്ഞു. മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും മുന്നോട്ട് നടക്കുന്ന രീതിയിലാണ് ശില്പത്തിന്റെ മാതൃക. ആദ്യം മന്ത്രിമാരുടെ രൂപം കളിമണ്ണിൽ പത്ത് ഇഞ്ച് ഉയരത്തിൽ തീർത്തു. പിന്നീട് പ്ലാസ്റ്റർ ഒഫ് പാരീസിൽ മോൾഡ് എടുത്ത് മെറ്റൽ ഗ്ലാസ്സിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം മെറ്റാലിക്ക് നിറം പൂശി വുഡ് സ്റ്റാൻഡിൽ ഘടിപ്പിച്ചു.
advertisement
ശില്പം ഇന്ന് വട്ടിയൂർക്കാവിൽ നവകേരള സദസിന്റെ ജില്ലാതല സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി സമർപ്പിക്കും. മൂന്നാഴ്ച സമയമെടുത്ത് നിർമ്മിച്ച ഉപഹാരം ഗ്ലാസ്‌മെറ്റലിൽ നിർമ്മിച്ച് വെങ്കല നിറം പൂശുകയായിരുന്നു. സഹായികളായി എ അനുരാഗ്, എം ബിനില്‍, കെ വിനേഷ്, കെ ബിജു, സുരേഷ് അമ്മാനപ്പാറ എന്നിവരും ശില്‍പ നിര്‍മാണത്തില്‍ ഉണ്ണി കാനായിയോടൊപ്പമുണ്ട്.