30 അടി വിസ്തീർണത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ കശുവണ്ടി പരിപ്പില്‍ കൊല്ലം ബീച്ചിൽ മുഖ്യമന്ത്രിയുടെ രൂപം
- Published by:Arun krishna
- news18-malayalam
Last Updated:
ഏഴ് മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രിയുടെ ഭീമാകാരമായ ചിത്രം സൃഷ്ടിച്ചെടുത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
നവകേരള സദസിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പുകൊണ്ട് 30 അടി വിസ്തീര്‍ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപം തീര്‍ത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലത്ത് എത്തുന്ന നവകേരള സദസിനെ സ്വീകരിക്കുന്നതിനായാണ് 2 ലക്ഷം രൂപ വിലമതിക്കുന്ന കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ രൂപം ഒരുക്കിയത്. കൊല്ലം ബീച്ചില്‍ ഒരുക്കിയ ഈ വ്യത്യസ്തമായ സൃഷ്ടി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
കശുവണ്ടി തൊണ്ടോടു കൂടിയത്,കരിഞ്ഞ കശുവണ്ടി തൊണ്ട്, കശുവണ്ടി പരിപ്പ്, വറുത്ത കശുവണ്ടി, മസാലയിട്ടത് എന്നിങ്ങനെ പതിനാല് തരം കശുവണ്ടികള്‍ ചിത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഏഴ് മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രിയുടെ ഭീമാകാരമായ ചിത്രം സൃഷ്ടിച്ചെടുത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, പോളിഗൺ ഐ മീഡിയ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
advertisement
എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
December 18, 2023 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
30 അടി വിസ്തീർണത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ കശുവണ്ടി പരിപ്പില്‍ കൊല്ലം ബീച്ചിൽ മുഖ്യമന്ത്രിയുടെ രൂപം