ഇതും വായിക്കുക: 'വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രി' കെ സുധാകരൻ
കേരളത്തിൽ ഇപ്പോൾ എന്ത് നടന്നാലും തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതാണ് രീതി. തന്റെ പി ആർ സംസ്ഥാനത്തെ മന്ത്രിമാരും സിപിഎം നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്. അതിൽ തനിക്ക് ഒരു വിരോധവുമില്ല. മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
advertisement
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.
ഇതും വായിക്കുക: മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കണ്ടു
കണ്ണൂരിൽ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു. തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കെ എസ് യു പ്രതിഷേധമുണ്ടായത്.
Summary: Opposition Leader V.D. Satheesan has formally rejected the government's claim that KSU activists physically assaulted Health Minister Veena George at the Kannur Railway Station. Following a preliminary internal inquiry by the Congress, Satheesan termed the allegations baseless. Satheesan asserted that based on the currently available footage, not a single KSU worker managed to get close to the Minister.
