സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററാണ് പരാതി നൽകിയത്. അഭിഭാഷക വൃത്തിയിൽ നിന്നുള്ള ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് പരാതി. കൈവശമുള്ള സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔദ്യോഗിക വാഹനത്തിന്റെ പേരിൽ ലഭിച്ച ട്രാഫിക് പെനാൽറ്റി തുക അടച്ചുതീർത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയിൽ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ പറഞ്ഞിരുന്നു.
advertisement
നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രികയും കമ്മീഷൻ മാറ്റിവെക്കുകയും പിന്നീട് പരിശോധിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു. 26നാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. ഇതിന് ശേഷം 140 മണ്ഡലങ്ങളിലെയും മത്സര ചിത്രം തെളിയും. ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ്. മെയ് 4ന് വോട്ടെണ്ണും.
Summary: The Election Commission has officially accepted the nomination papers of Leader of the Opposition V D Satheesan, who is contesting as the UDF candidate from the Paravur constituency. The scrutiny process was briefly delayed after both the LDF and NDA filed complaints alleging discrepancies in his affidavit.LDF candidate Tyson Master and the NDA alleged that Satheesan concealed assets from his legal profession, undervalued his gold holdings, and failed to disclose clear income sources. There was also a mention of unpaid traffic penalties related to his official vehicle.
