സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ശിവശങ്കറിൽ ഒതുങ്ങുന്ന കേസല്ല ഇത്. യഥാർത്ഥ ആസൂത്രകരിലേക്ക് അന്വഷണ സംഘം എത്തും. പാർട്ടിക്ക് നാണക്കേടുണ്ടാക്കാതെ മുഖ്യമന്ത്രി രാജി വെച്ച് ഒഴിയുന്നതാണ് നല്ലതെന്നും വി മുരളിധരൻ പറഞ്ഞു.
Also Read- സ്വപ്നയുടെ പണമിടപാടുമായി ബന്ധം; ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ശിവശങ്കറിന്റെ വാട്സാപ് ചാറ്റ് പുറത്ത്
കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തു തോൽപിച്ചുകൊണ്ട് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്ത അന്വേഷണ ഏജൻസികളെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ അറിയിച്ചു. സ്വർണക്കടത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന് കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
advertisement
Also Read- സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി 'ദാവൂദ് അൽ അറബി' എന്ന് റമീസിന്റെ മൊഴി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി രാവിലെ തള്ളിയിരുന്നു. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് എൻഫോഴ്സ്മെന്‍റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.