'സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു' അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
CPM |സി.പി.എമ്മിനെന്തും ചെയ്യാമോ?നടപ്പാത കൊടിതോരണങ്ങളില്‍ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: സി.പി.എം (CPM) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി( High court Kerala). പാതയോരം കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിയ്ക്കുന്നതിനെതിരെ നിരവധി കോടതി ഉത്തരവുകളുണ്ടായിട്ടും പരസ്യമായി കോടതിവിധികള്‍ ലംഘിയ്ക്കപ്പെടുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പന്തളം മന്നം സഹകരണ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പ്രവേശന കവാടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നിക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം തേടി മന്നം ഷുഗര്‍ മില്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ നടപ്പാതകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിയ്ക്കുന്നു.ഒരു അപടമുണ്ടായി ജീവന്‍ നഷ്ടമാവേണ്ടതുണ്ടോ.കോടതി ഉത്തരവുകള്‍ നടപ്പിലാക്കാനുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊച്ചി നഗരത്തില്‍ നിറഞ്ഞിരിയ്ക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്തെന്ന് കോടതി ചോദിച്ചു.
വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷിപിയ്ക്കുകയാണ്.ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് എന്തും ചെയ്യാമെന്നാണോ കുരുതുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.പാര്‍ട്ടി നിയമം ലംഘിയ്ക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു,പാവപ്പെട്ടവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വന്‍ പിഴ ഈടാക്കും.ഇതാണോ കേരളത്തിന് അഭിമാനിയ്ക്കാവുന്ന നിയമവ്യവസ്ഥിതിയെന്നും കോടതി ചോദിച്ചു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊടി ഉയരും.പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം പതാക ഉയര്‍ത്തും.മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദനാണ് കഴിഞ്ഞ സമ്മേളനങ്ങളില്‍ കൊടി ഉയര്‍ത്തിയതെങ്കിലും അനാരോഗ്യം മൂലം വി.എസ്് സമ്മേളനത്തില്‍ ഇത്തവണ പങ്കെടുക്കുന്നില്ല.മറൈന്‍ഡ്രൈവില്‍ തയാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. ആദ്യ മൂന്നുനാള്‍ ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടും അംഗീകരിക്കും.
നാലിന് വൈകിട്ട് ഇ.ബാലാനന്ദന്‍ നഗറില്‍ സമാപന സമ്മേളനം. സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാള്‍ അഭിമന്യു നഗറില്‍ നടക്കും.കൊവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരിലേതു പോലെ പാര്‍ട്ടി നേതൃനിരയിലും തലമുറ മാറ്റത്തിനൊരുങ്ങുകയാണ് സി.പി.എം. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായ പരിധി നടപ്പാക്കുന്നതോടെ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. വനിതാ പ്രാതിനിധ്യവും വര്‍ധിപ്പിക്കാനാണ് ശ്രമം. പിണറായി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവ് ലഭിക്കുമെന്നും ഉറപ്പാണ്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഉയര്‍ന്ന പ്രായപരിധി 75 ആക്കിയുള്ള കേന്ദ്രക്കമ്മിറ്റി തൂരുമാനം കേരളത്തില്‍ നടപ്പിലാക്കുന്നത് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സംസ്ഥാന സമ്മേളനം ഗൗരവമായി ആലോചിയ്ക്കുമെന്ന് സി.പി.എം( CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.സംസ്ഥാന കമ്മിറ്റിയില്‍ നിന്നടക്കം പലരെയും ഒഴിവാക്കേണ്ടി വരും. കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ അവരെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു എന്ന് അര്‍ത്ഥമില്ല.അവര്‍ക്ക് അര്‍ഹമായ സംഘടനാ ചുമതലകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.