TRENDING:

വന്ദേഭാരതിൽ ഉച്ചയ്ക്ക് ഊണും നെയ്ച്ചോറും; രാവിലെ ഇടിയപ്പം/ പാലപ്പം-കടലക്കറി

Last Updated:

വന്ദേഭാരതിലെ ഭക്ഷണത്തിന് 65 രൂപ മുതൽ 350 രൂപ വരെയാണ് ഈടാക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണക്രമം സംബന്ധിച്ച വിവരം ഉടൻ പുറത്തിറങ്ങും. നിലവിൽ ചെന്നൈയിൽനിന്ന് സർവീസ് നടത്തുന്ന വന്ദേഭാരതിന് ഏറെക്കുറെ സമാനമായ ഭക്ഷണമായിരിക്കും തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ നൽകുകയെന്നാണ് സൂചന. ഇതിൽ കേരളീയ വിഭവങ്ങളും ഉൾപ്പെടുത്തും.
advertisement

പ്രഭാതഭക്ഷണമായി എക്സിക്യൂട്ടീവ് കോച്ചിൽ ഇടിയപ്പവും കടലക്കറിയും പാലപ്പവും കടലക്കറിയും ഉപ്പുമാവ്, പൊങ്കൽ എന്നിവയാണ് ഉണ്ടാകുക. പ്രഭാതഭക്ഷണമായി എക്സിക്യൂട്ടീവ് കോച്ചിൽ ഓട്സ്, മൂസേലി, കോൺഫ്ലേക്സ്, പാൽ, തേൻ എന്നിവയും ലഭ്യമാക്കും. കൂടാതെ പഴങ്ങൾ, കേക്ക്, ഇളനീർ, ശീതളപാനീയം എന്നിവയും എക്സിക്യൂട്ടീവ് കോച്ചിൽ ഉണ്ടാകും. വന്ദേഭാരതിൽ ആദ്യമായി നൽകുന്നത് ചായ, കാപ്പി, ഗ്രീൻ ടീ, ലമൻ ടീ എന്നിവയിൽ ഏതെങ്കിലുമൊന്നും ബിസ്ക്കറ്റും ആയിരിക്കും.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി മട്ട അരിയുടെ ചോറ്, നെയ്ചോറ്, പുലാവ്, പുഴുങ്ങലരി ചോറ് എന്നിവയാണ് ഉണ്ടാകുക. കറികളായി സാമ്പാർ, പരിപ്പ് കറി, വെജ് കുറുമ, പനീർ ചെട്ടിനാട് എന്നിവയും ഉണ്ടാകും. വൈകിട്ടത്തെ പലഹാരമായി പഴംപൊരി, ചിസ് സാൻവിച്ച്, ഹൽവ, കേക്ക്, കടലമിഠായി, കുടിക്കാനായി ചായ, കാപ്പി, ഗ്രീൻ ടീ, ലെമൻ ടീ, ഇളനീർ, ശീതളപാനീയം, ലസ്സി എന്നിവയും ലഭ്യമാകും. ചെന്നൈ-ബാംഗ്ലൂർ, ചെന്നൈ-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായ ഭക്ഷണംതന്നെയാകും കേരളത്തിലെ വന്ദേഭാരതിലും ലഭ്യമാകുകയെന്നാണ് വിവരം.

advertisement

Also Read- കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വന്ദേഭാരതിലെ ഭക്ഷണത്തിന് 65 രൂപ മുതൽ 350 രൂപ വരെയാണ് ഈടാക്കുക. ഏറ്റവും കുറഞ്ഞ ദൂരം(തിരുവനന്തപുരം-കൊല്ലം, കോട്ടയം-എറണാകുളം) സഞ്ചരിക്കുന്ന യാത്രക്കാരന് 65 രൂപയുടെ ഭക്ഷണം ലഭിക്കും. ഒരേ ദൂരത്തിലുള്ള യാത്രയാണെങ്കിലും ചെയർകാറിലെയും എക്സിക്യൂട്ടീവ് കോച്ചിലെയും ഭക്ഷണനിരക്കിൽ വ്യത്യാസമുണ്ടായിരിക്കും. ചെയർകാറിൽ കുറഞ്ഞനിരക്കിൽ 65 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചിൽ കുറഞ്ഞനിരക്കിൽ 105 രൂപയുടെയും ഭക്ഷണമാണ് നൽകുക. ഏറ്റവുമധികം ദൂരമുള്ള തിരുവനന്തപുരം-കാസർകോട് റൂട്ടിൽ സഞ്ചരിക്കുന്നയാൾക്ക് ചെയർകാറിൽ 290 രൂപയുടെയും എക്സിക്യൂട്ടീവ് കോച്ചിൽ 350 രൂപയുടെയും ഭക്ഷണം നൽകും. ഇതിൽ ജ്യൂസ് ഉൾപ്പടെയാണ് നൽകുന്നത്. വന്ദേഭാരതിൽ ഭക്ഷണം വേണ്ടാത്തവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അത് ഒഴിവാക്കാനുള്ള അവസരം ഉണ്ടാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരതിൽ ഉച്ചയ്ക്ക് ഊണും നെയ്ച്ചോറും; രാവിലെ ഇടിയപ്പം/ പാലപ്പം-കടലക്കറി
Open in App
Home
Video
Impact Shorts
Web Stories