TRENDING:

'റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ല'; യൂത്ത് കോൺഗ്രസിനെ തള്ളി വി.ഡി. സതീശൻ

Last Updated:

ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറുന്നതും റീത്ത് വെക്കുന്നതും കോൺഗ്രസിന്റെയോ തന്റെയോ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
News18
News18
advertisement

പ്രതിപക്ഷ നേതാവിന്റെ നിർദേശപ്രകാരമാണ് സമരം നടന്നതെന്ന മന്ത്രി വീണാ ജോർജിന്റെയും വി. ശിവൻകുട്ടിയുടെയും ആരോപണങ്ങൾക്ക് സതീശൻ ശക്തമായ ഭാഷയിൽ മറുപടി നൽകി. "മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി. ഇത്തരം സമരമുറകൾ കോൺഗ്രസ് പ്രോത്സാഹിപ്പിക്കാറില്ല," അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വീടിലേക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ചെടിച്ചട്ടികൾ തകർക്കുകയും തന്നെ കാണാൻ വന്നവരെ മർദിക്കുകയും ചെയ്തത് മന്ത്രിമാരുടെ നിർദേശപ്രകാരമാണോ എന്ന് സതീശൻ ചോദിച്ചു. അക്രമികൾക്കെതിരെ കേസെടുക്കുന്നതിന് പകരം ഇരകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പോലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു. കൊലവിളി നടത്തുന്നതും റീത്ത് വെക്കുന്നതും തങ്ങളുടെ രീതിയല്ലെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, സമരങ്ങളിലെ അതിരുകടന്ന രീതികളെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ല'; യൂത്ത് കോൺഗ്രസിനെ തള്ളി വി.ഡി. സതീശൻ
Open in App
Home
Video
Impact Shorts
Web Stories