TRENDING:

കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

Last Updated:

നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ‘നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും’ എന്ന വിഷയത്തിലാണ് വി.ഡി സതീശന്‍ പ്രഭാഷണം നടത്തുക. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും (Social Justice and Political Equaltiy) എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
advertisement

യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം.

Also read-മാവേലിക്ക് എന്തിനാ പലസ്തീൻ പതാക? ജെ എൻ യു ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു.കെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്‌നര്‍, കേംബ്രിഡ്ജ്‌ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
Open in App
Home
Video
Impact Shorts
Web Stories