മാവേലിക്ക് എന്തിനാ പലസ്തീൻ പതാക? ജെ എൻ യു ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ

Last Updated:

പോസ്റ്ററിലെ മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക ഉൾപ്പെടുത്തി ഐക്യദാർഢ്യത്തിന്റെ ഓണമെന്ന മുദ്രാവാക്യത്തോടെയാണ് ഓണാഘോഷക്കമ്മിറ്റി പോസ്റ്റർ തയ്യാറാക്കിയത്

ഡല്‍ഹി ജെഎന്‍യു ക്യാമ്പസിലെ ഓണാഘോഷത്തിന് സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത് ഹമാസ് അനുകൂല പോസ്റ്ററിൽ മഹാബലിയുടെ വേഷമൊരുക്കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഓണാഘോഷക്കമ്മിറ്റിയുടെ പ്രചാരണത്തിനെതിരേ എബിവിപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സർവകലാശാലാ അധികൃതർ ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
മഹാബലിയെ ഇപ്രകാരം ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തി ആണെന്ന് ആരോപിച്ച് മലയാളികളായ വിദ്യാർഥികൾ പരാതി നൽകിയതായി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.
പോസ്റ്ററിലെ മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക ഉൾപ്പെടുത്തി ഐക്യദാർഢ്യത്തിന്റെ ഓണമെന്ന മുദ്രാവാക്യത്തോടെയാണ് ഓണാഘോഷക്കമ്മിറ്റി പോസ്റ്റർ തയ്യാറാക്കിയത്. ഹമാസിനെ പിന്തുണയ്ക്കാൻ മഹാബലിയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിച്ചെന്നാരോപിച്ചാണ് മറുഭാഗം രംഗത്തെത്തിയത്.
advertisement
നവംബർ ഒൻപതിനാണ് ജെ.എൻ.യു. കൺവെൻഷൻ സെന്ററിൽ നടക്കേണ്ട ഓണാഘോഷം വിവാദമായതിന് പിന്നാലെ വ്യാഴാഴ്ച തുറസ്സായ വേദിയിലാണ്  നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്ക് എന്തിനാ പലസ്തീൻ പതാക? ജെ എൻ യു ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement