തെളിവെടുപ്പിനായി 5,6 തീയതികളിൽ ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാർച്ച് 12 വരെയായിരുന്നു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നത്.
ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്. കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെ എസ് യുവിന്റെ പ്രതിഷേധം ഉണ്ടായത്.
advertisement
Summary: A magistrate court in Kannur has dismissed the bail applications of five KSU (Kerala Students Union) activists, including the district president, who were arrested for an alleged attempt on the life of Kerala Health Minister Veena George. The Kannur Judicial First Class Magistrate Court rejected the plea and scheduled the accused to be produced in court this Thursday. On the same day, the court will also consider the police's request for their custody.
