ജാമ്യക്കാരുമായാണ് ശശി ഓഫീസിലെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ കസേരയിലിരിക്കാതെ നിലത്തിരുന്നു. 'ഞാൻ പ്രതിയാണ് താഴെ ഇരുന്നോളാം. എനിക്ക് സൗജന്യം വേണ്ട' എന്നായിരുന്നു പ്രതികരണം. തുടർന്ന് നിലത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശശി അടിച്ചുകൊന്നത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാൽ, മുള്ളൻ പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോയെന്ന് നോക്കിയതാണെന്നുമായിരുന്നു ശശിയുടെ വാദം. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
തിരുവനന്തപുരം അഡിഷണല്‍ സെക്ഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം ശശിയെ കോടതിയിൽ ഹാജരാക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 24, 2026 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
