രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതം വർധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടാക്കിയ മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം വന്നതോടെ പാർട്ടിക്ക് കാര്യമായ ഉണർവ് ലഭിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അതേസമയം, വോട്ട് ചെയ്യുന്ന കാര്യത്തിൽ സമുദായംഗങ്ങൾക്ക് അവരവരുടെ വിശ്വാസത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തെ പരിഹസിച്ച വെള്ളാപ്പള്ളി, ഇതൊരു തെരഞ്ഞെടുപ്പ് ആയുധം മാത്രമാണെന്ന് തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വർണത്തെക്കുറിച്ചോ പാളിയെക്കുറിച്ചോ ഉള്ള ചർച്ചകൾ അവസാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൂടാതെ, ഏറെ ചർച്ച ചെയ്യപ്പെട്ട എസ്‌എൻഡിപി-എൻഎസ്‌എസ് ഐക്യ നീക്കങ്ങൾ ഇനി വേണ്ടെന്നും അദ്ദേഹം പറഞ്ഞു .
advertisement
