വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം ഇന്ന് രാവിലെ 7.55ഓടെയാണ് ദമാമിൽ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ റഹീം ഡി കെ. മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. അവിടെ നിന്ന് ഗോകുലം മെഡിക്കല്‍ കോളേജിലെത്തി ഭാര്യ ഷെമിയെ കണ്ടു.
Also Read- '65 ലക്ഷം കടമില്ല; മകന്റെ മൊഴിയിൽ പറയുന്നത് സത്യമല്ല': അഫാന്റെ പിതാവ് റഹീം
advertisement
കിടയ്ക്കക്കരികെ മെല്ലെ ആ കൈപിടിച്ചപ്പോൾ കുഞ്ഞുമോനെവിടെയെന്ന് ഷെമിയുടെ ചോദ്യം. അളിയന്റെ വീട്ടിലെന്ന് റഹീം കള്ളം പറഞ്ഞു. ആ നിമിഷമെല്ലാം ആ പിതാവിന്റെ മനസ് ഉരുകുകയായിരുന്നു. ഇവിടെ നിന്ന് നേരെ പോകേണ്ടത് ഷെമി ചോദിക്കുന്ന കുഞ്ഞുമോന്‌റെ കബറിടത്തിലേക്കാണല്ലോ എന്നോര്‍ത്തായിരുന്നു അത്.
കുഞ്ഞ് അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തിക്കരഞ്ഞു ആ പിതാവ്. കണ്ടുനിന്നവര്‍ക്കൊന്നും ആ പിതാവിനെ ആശ്വസിപ്പിക്കാനായില്ല. മോന്‍റെ കബറിടത്തില്‍ തളര്‍ന്നുവീഴാന്‍ പോയപ്പോള്‍ ബന്ധുക്കളിലൊരാള്‍ ചേര്‍ത്തുപിടിച്ചു. പിന്നീട് റഹീം തന്‍റെ പൊന്നുമോനായി പ്രാര്‍ത്ഥന നടത്തി. അതല്ലാതെ ഇനി മോനായി ആ പിതാവിന് മറ്റൊന്നും ചെയ്യാനില്ലല്ലോ?
