TRENDING:

ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്; കൂട്ടക്കൊല അറിയാതെ ആശുപത്രിക്കിടക്കയിൽ മാതാവ്

Last Updated:

അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്. ഇളയമകനും ഉറ്റവർക്കുമുണ്ടായ ദുര്‍ഗതിയെ കുറിച്ച് അവർ അറിഞ്ഞിട്ടില്ല. ഇളയമകനെ കാണണമെന്നാണ് ബന്ധുക്കളോട് അവർ ആദ്യം ആവശ്യപ്പെട്ടത്. അഫ്സാനെ മൂത്തമകൻ അഫാൻ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതാവിനോട് എങ്ങനെ പറയുമെന്ന ധർമസങ്കടത്തിലാണ് ബന്ധുക്കൾ.
News18
News18
advertisement

Also Read- വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മയുടെ മുഖത്ത് ചുറ്റികകൊണ്ട് അഫാൻ‌ അടിച്ചത് 13 തവണ

ഷമിയുടെ തലയ്ക്ക് പിറകിൽ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറയുന്നു.

advertisement

Also Read- 'കൊന്നത് കാമുകി തനിച്ചാകാതിരിക്കാൻ'; അഫാനും ഫർസാനയും പഠിച്ചത് ഒരേ സ്കൂളിൽ; മുഖമാകെ വികൃതമാക്കി അരുംകൊല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷെമിയെ ആണെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയ ശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്; കൂട്ടക്കൊല അറിയാതെ ആശുപത്രിക്കിടക്കയിൽ മാതാവ്
Open in App
Home
Video
Impact Shorts
Web Stories