advertisement

വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മയുടെ മുഖത്ത് ചുറ്റികകൊണ്ട് അഫാൻ‌ അടിച്ചത് 13 തവണ

Last Updated:

കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആരോഗ്യനില വീണ്ടെടുക്കുന്ന ഷെമി ഡോക്ടറോട് പറഞ്ഞത്. മകന്റെ ഉൾപ്പെടെ കുടുംബത്തിൽ നടന്ന കൊലപാതക പരമ്പരകൾ ഒന്നും തന്നെ ഷെമി അറിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മകനെ രക്ഷിക്കാൻ ഷെമി ഇങ്ങനെ പറഞ്ഞതെന്നാണ് വിലയിരുത്തൽ

News18
News18
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ മാതാവ് ഷെമിയെ ചുറ്റികകൊണ്ട് മുഖത്തടിച്ചത് 13 തവണ. എന്നാൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആരോഗ്യനില വീണ്ടെടുക്കുന്ന ഷെമി ഡോക്ടറോട് പറഞ്ഞത്. മകന്റെ ഉൾപ്പെടെ കുടുംബത്തിൽ നടന്ന കൊലപാതക പരമ്പരകൾ ഒന്നും തന്നെ ഷെമി അറിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മകനെ രക്ഷിക്കാൻ ഷെമി ഇങ്ങനെ പറഞ്ഞതെന്നാണ് വിലയിരുത്തൽ.
മർദനത്തിൽ ഷെമിയുടെ തലയോട്ടിക്ക് പൊട്ടലേറ്റെങ്കിലും വേർപെടാത്തത് കാരണം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഷെമി ആരോഗ്യനില വീണ്ടെടുക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. 13കാരനായ സഹോദരൻ അഫ്സാനെയാണ് അഫാൻ ക്രൂരമായി ആക്രമിച്ചത്. അഫ്സാന്റെ മുഖം പൂർണമായും അടിച്ചുതകർ‌ത്ത നിലയിലായിരുന്നു.
advertisement
അതേസമയം ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാൻ്റെ മൊഴി പൊലീസ് എത്തി രേഖപ്പെടുത്തി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മെഡിക്കൽ കോളേജിൽ എത്തിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് കൂട്ടക്കൊല; ഉമ്മയുടെ മുഖത്ത് ചുറ്റികകൊണ്ട് അഫാൻ‌ അടിച്ചത് 13 തവണ
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement